പാലക്കാട് മുണ്ടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം

കോങ്ങാട് (പാലക്കാട്​): മുണ്ടൂർ-ചെർപ്പുളശ്ശേരി സംസ്ഥാനപാതയിൽ​ ബൈക്കുകൾ​ കൂട്ടിയിടിച്ച്​ മൂന്ന്​ യുവാക്കൾ മരിച്ചു. എഴക്കാട് സ്വദേശികളായ അനന്തു, സിദ്ധാർഥൻ, വിഘ്‌നേശ് എന്നിവരാണ് മരിച്ചത്. എഴക്കാട്​ ഒമ്പതാം മൈലിൽ ഞായറാഴ്ച രാത്രി 9.30നാണ് അപകടം.

സാരമായി പരിക്കേറ്റ ലക്ഷംവീട്​ കോളനി സ്വ​േദശി ശിവനെ പാലക്കാട്​ ജില്ല ആശുപത്രിയിലും തുടർന്ന്​ തൃശൂർ മെഡിക്കൽ കോളജിലേക്കും മാറ്റി. മൃതദേഹങ്ങൾ പാലക്കാട്​ ജില്ല ആശുപത്രി മോർച്ചറിയിലാണ്​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.