കുറ്റ്യാടി (കോഴിക്കോട്): വേളം കാക്കുനി കാരക്കുന്നിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. ചീക്കോന്നിലെ മേനാരത്ത് അബ്ദുല്ലയുടെ മകൻ അബ്ദുൽ ജാബിർ (25), കണ്ടോത്തുകുനി കേളോത്ത് കുഞ്ഞമ്മദിൻെറ മകൻ റഹീസ് (26),തൊട്ടിൽപാലം പൂതംപാറ കടത്തലക്കുന്നേൽ ചാക്കോയുടെ മകൻ ജെറിൻ (34) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി പത്തോടെയാണ് നാടിനെ നടുക്കിയ ദുരന്തം. ഒരാൾ വടകര സ്വകാര്യ ആശുപത്രിയിൽ എത്തുേമ്പാഴേക്കും മരിച്ചിരുന്നു. രണ്ടാമത്തെയാൾ േകാഴിക്കേേട്ടക്കുള്ള വഴിമധ്യേ കൊയിലാണ്ടിയിൽ എത്തുമ്പാഴേക്കും മറ്റെയാൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും മരണപ്പെട്ടു.
വടകര ഇൻഡസ് മോേട്ടാഴ്സിൻെറ കാർ സർവിസിൽ ജോലി ചെയ്യുന്ന ജെറിൻ വീട്ടിലേക്ക് വരുേമ്പാൾ എതിരെ ജാബിറും റഹീസും യാത്ര ചെയ്ത ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ജാബിറാണ് ബൈക്ക് ഒാടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരു ബൈക്കുകളും തകർന്നു.
എം.ബി.എ വിദ്യാർഥിയായ ജാബിറും കമ്പ്യൂട്ടർ നെറ്റവർക്കിങ് കോഴ്സ് കഴിഞ്ഞ റഹീസും ആയഞ്ചേരിയിലെ സുഹൃത്തിൻെറ വീട്ടിേലക്ക് േപാകുകയായിരുന്നു. കോൺഗ്രസിൻെറയും എസ്.കെ.എസ്. എസ്. എഫിൻെറയും പ്രവർത്തകനാണ് ജാബിർ. റഹീസ് മുസ്ലിം ലീഗ്-െഎ.എസ്.എം പ്രവർത്തകനാണ്.
പ്രായമായ മാതാപിതാക്കളെ തനിച്ചാക്കിയാണ് ജറിൻെറ മരണം. മൂന്ന് മാസം മുമ്പ് വീണ് നെട്ടല്ലിന് ക്ഷതമേറ്റ് കിടപ്പിലാണ് പിതാവ് ചാക്കോ. മൂന്നാംപെരിയിലായിരുന്ന ജെറിനും കുടുംബവും പിതാവിൻെറ അസുഖം കാരണം ഒരു മാസം മുമ്പാണ് പൂതംപാറയിലേക്ക് താമസം മാറിയത്. വീട് പണി പൂർത്തിയായിട്ടില്ല. മാതാവ്: അന്നമ്മ. സഹോദരി: െജയിൻ.
സുബൈദയാണ് ജാബിറിൻെറ മാതാവ്. സഹോദരങ്ങൾ: ജംഷിന, ജവാദ്.
കേളോത്ത് നസീമയാണ് റഹീസിൻെറ മാതാവ്. സഹോദരങ്ങൾ: റിസാൻ, റമീസ്. ജാബിറിൻെറയും റഹീസിൻെറയും മൃതദേഹങ്ങൾ ചീക്കോന്ന് ജുമാമസ്ജിദ് ഖബർ സ്ഥാനിലും ജറിേൻറത് പൂതംപാറ ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിലും സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.