അജ്മൽ റോഷൻ, അലക്സ്, രുദ്രാക്ഷ്

ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

കോട്ടയം: ചങ്ങനാശ്ശേരി എസ്.ബി കോളജിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. ചങ്ങനാശ്ശേരി സ്വദേശികളായ അജ്മൽ റോഷൻ (27), അലക്സ് (26), വാഴപ്പള്ളി സ്വദേശി രുദ്രാക്ഷ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം.

ഇവർ സഞ്ചരിച്ച ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന കാരാപ്പുഴശ്ശേരി ഷിന്‍റോ(23)ക്ക് പരിക്കേറ്റു.

അപകടത്തിൽപെട്ട യുവാക്കളെ നാട്ടുകാർ ആദ്യം ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അജ്മൽ റോഷൻ ഇവിടെ വെച്ചാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രുദ്രാക്ഷിനെയും അലക്സിനെയും ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് ഇരുവരും മരിച്ചു. 

Tags:    
News Summary - three youths killed in changanashery bike accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.