കൊച്ചി: കാക്കനാട്ടെ സോഫ്റ്റ്‌വെയർ എൻജിനീയറായ ട്രാൻസ്‌ജെൻഡർ ആലുവയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ. ശനിയാഴ്ച പുലർച്ചെയാണ് പുളിഞ്ചുവട് റെയിൽവേ ട്രാക്കിൽ തൃശൂർ ഊരകം ചിറ്റങ്ങേര പറമ്പിൽ താഹിറയുടെ മൃതദേഹം കണ്ടെത്തിയത്.
അടുത്തിടെ താഹിറയുടെ ഉറ്റസുഹൃത്ത് വാഹനാപകടത്തിൽ മരണമടഞ്ഞിരുന്നു. ഇതിന്‍റെ ദു:ഖത്തിലായിരുന്നു ഇവരെന്ന് പറയപ്പെടുന്നു.
സമൂഹത്തിന്‍റെ രണ്ട് വ്യത്യസ്തതലങ്ങളിൽ നിൽക്കുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ജീവിതം പറയുന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകയായും അഭിനയത്രിയായും താഹിറ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.