മാലിന്യടാങ്കിൽ ക്രിക്കറ്റ്​ പന്തെടുക്കാൻ ഇറങ്ങിയ രണ്ട്​ യുവാക്കൾ മരിച്ചു

നോയിഡ: ക്രിക്കറ്റ്​ കളിക്കിടെ മാലിന്യടാങ്കിൽ വീണ പന്ത്​ എടുക്കാൻ ഇറങ്ങിയ രണ്ടുയുവാക്കൾ മരിച്ചു. ഗുരുതരാവസ്​ഥയിലായ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നോയിഡ സെക്​ടർ ആറിലാണ്​ സംഭവം. സന്ദീപ് (22), വിശാൽ ശ്രീവാസ്തവ (27) എന്നിവരാണ്​ മരിച്ചത്​. ടാങ്കിനിന്നുള്ള വിഷവാതകം ശ്വസിച്ചതാണ്​ മരണകാരണം. പരിക്കേറ്റ സുഹൃത്തുക്കളായ മറ്റ് രണ്ട് പേരെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പന്തെടുക്കാൻ ഒന്നിനുപുറകെ ഒന്നായി നാലുപേരും ടാങ്കിൽ ഇറങ്ങുകയായിരുന്നു. ജൽ നിഗം ഓപ്പറേറ്റർ ഇവരെ വിലക്കിയിരുന്നെങ്കിലും യുവാക്കൾ ചെവിക്കൊണ്ടിരുന്നില്ല. വിവരമറിഞ്ഞ്​ നിരവധി പേർ സ്​ഥലത്ത്​ തടിച്ചുകൂടി. ജൽ നിഗം ഓപ്പറേറ്ററും നാട്ടുകാരും ചേർന്ന്​ നാലുപേരെയും പുറത്തെടുത്ത്​ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേർ അപ്പോ​േഴക്കും മരണപ്പെട്ടിരുന്നു.

മരിച്ച രണ്ടുപേരും നോയിഡ നിവാസികളാണെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Two enter sewage tank in Noida to retrieve cricket ball, die

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.