കൊച്ചി: കടവന്ത്രയിൽ മൂന്ന് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മലപ്പുറം പൂക്കോട്ടുപാടം പൊട്ടിക്കല്ല് സ്വദേശി അനീഷ് (26), എറണാകുളം എളമക്കര പൊറ്റക്കുഴി കുമ്മനാത്ത് വീട്ടില്‍ എഡ്വേര്‍ഡ് ബൈജു (47) എന്നിവരാണ് മരിച്ചത്. മൂന്നുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടവന്ത്ര സ്വദേശി ആരോണ്‍ ജേക്കബ്, കോന്തുരുത്തി സ്വദേശി അനന്തു (22), തോമസ് ബെന്നി (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അനന്തുവിെൻറ നില ഗുരുതരമാണ്.
കെ.പി വള്ളോന്‍ റോഡില്‍ വെള്ളിയാഴ്ച രാത്രി 12 ഓടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്ന രണ്ട് ബൈക്കുകളില്‍ ഇടിക്കുകയായിരുന്നു. അനീഷ് ഓടിച്ചിരുന്ന ഡ്യൂക്ക് ബൈക്കില്‍ രണ്ട് സുഹൃത്തുക്കള്‍ കൂടി ഉണ്ടായിരുന്നു. ഇവര്‍ കല്ലുഭാഗം ഭാഗത്തുനിന്ന് കടവന്ത്രയിലേക്ക് വരുന്നതിനിടെ ആദ്യം അനന്തുവിെൻറയും പിന്നീട് എഡ്വേര്ഡിെൻറയും ബൈക്കുകളില്‍ ഇടിക്കുകയായിരുന്നുവെന്നാണ് നിഗമനം. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാേല അപകടം എങ്ങനെയെന്ന് വ്യക്തമാകൂവെന്ന് എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു.
പരിക്കേറ്റവരില്‍നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ശബ്ദം കേട്ട് എത്തിയ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രികളില്‍ എത്തിച്ചത്. അലുമിനിയം ഫാബ്രിക്കേഷന്‍ കോഴ്സ് പാസായ അനീഷ് കൊച്ചിയില്‍ താമസിച്ച് ജോലി ചെയ്തുവരുകയായിരുന്നു. റിട്ട. ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനായ എഡ്വേര്‍ഡ് സുഹൃത്തുക്കളെ കാണാന്‍ കടവന്ത്രയില്‍ എത്തിയതായിരുന്നു. തിരികെ മടങ്ങുന്നതിനിടെയായിരുന്നു അപകടം.
അനീഷിെൻറ പിതാവ്: പരേതനായ ഉണ്ണികൃഷ്ണന്. മാതാവ്: നളിനി. സഹോദരങ്ങള്‍ അജീഷ്, അനശ്വര, അഞ്ജിമ. എഡ്വേര്ഡിെൻറ പിതാവ്: ആൻറണി. മാതാവ്: ഗ്രേസി. ഭാര്യ: ജിന്‍സി. മക്കള്‍: ആന്‍, സിസിലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.