മസ്കത്ത്: ഒമാനിൽ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് പേർ മരിച്ചു. സുഹൈൽ ബഹ്വാൻ കമ്പനിയിൽ ജോലി ചെയ്യുന്ന കോട്ടയം ചങ്ങനാശേരി സ്വദേശി വർഗീസിെൻറ മകൻ ആൽവിൻ (22), മഹാരാഷ്ട്ര സ്വദേശി ദേവാൻഷൂ (21) എന്നിവരാണ് മരിച്ചത്.
മസ്കത്തിൽ നിന്ന് 75 കിലോമീറ്റർ അകലെ സമാഇൗലിൽ ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് റോഡരികിലെ താഴ്ചയിലേക്ക് ഇറങ്ങി മറിയുകയായിരുന്നു. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന തലശേരി സ്വദേശി മുഹമ്മദ് സുനൂൻ, ആലപ്പുഴ സ്വദേശി ഹരികൃഷ്ണൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുഹൃത്തുക്കളും മസ്കത്ത് ഇന്ത്യൻ സ്കൂളിലെ പൂർവവിദ്യാർഥികളുമായ നാലുപേരും വിനോദ സഞ്ചാര കേന്ദ്രമായ ജബൽശംസിൽ പോയി മടങ്ങിവരുംവഴിയാണ് അപകടത്തിൽ പെട്ടത്. ഒമാനിൽ ജോലി ചെയ്യുന്ന സുനൂൻ ആയിരുന്നു കാർ ഒാടിച്ചിരുന്നത്. മറ്റുള്ളവർ നാട്ടിൽ പഠിക്കുന്നവരാണ്. വാഹനമോടിച്ചയാൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.