ചെങ്ങന്നൂർ: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽപെട്ടു മരിച്ചു. മാവേലിക്കര തഴക്കരവെട്ടിയാർ കുറ്റിയിൽ വടക്കേതിൽ വീട്ടിൽ മണിക്കുട്ടൻപിള്ള - സുകുമാരി ദമ്പതികളുടെ മകൻ എം. വിഷ്ണു (26), ചെങ്ങന്നൂർ പുലിയൂർ വാത്തിലേത്ത് വീട്ടിൽ രാമചന്ദ്രന്റെ മകൻ രാകേഷ് (പ്രശാന്ത് -25) എന്നിവരാണ് മരിച്ചത്. വെണ്മണിയിൽ ബന്ധുവീട്ടിൽ അടുക്കളകാണൽ ചടങ്ങിന് എത്തിയതാണ്. വെൺമണി ശാർങ്ങക്കാവ്കടവിൽ വൈകീട്ട് അഞ്ചോടെ കുളിക്കാനിറങ്ങിയ ഇവർ ഒഴുക്കിൽപെടുകയായിരുന്നു. ചെങ്ങന്നൂർ ഫയർഫോഴ്സ് എത്തി ഒരുമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെടുത്തത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മന്ത്രി സജി ചെറിയാൻ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വിഷ്ണുവിന്റെ സഹോദരൻ എം. ജിഷ്ണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.