അബൂദബി: ലിമോസിൻ ഡ്രൈവറായി ജോലി ചെയ്തുവന്ന വേങ്ങര സ്വദേശിയെ താമസിക്കുന്ന മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. വേങ്ങര പുല്ലമ്പലവൻ സുബൈർ (58) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് റൂമിൽ ഒപ്പമുള്ളയാൾ വിളിച്ചപ്പോൾ അനക്കമില്ലായിരുന്നു. തുടർന്ന് പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ വരുന്ന 30ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്തിരുന്നു. കൊണ്ടുപോകാനുള്ള സാധനങ്ങളും വാങ്ങി സൂക്ഷിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.
സക്കീനയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഷിബിൻ, ഷെഫിൻ മുഹമ്മദ്, ഷെസ്മി നൂരി. ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.