കേളകം: അടക്കാത്തോട്ടിൽ വീട്ടമ്മ വെള്ളക്കെട്ടിൽ വീണുമരിച്ചു. മുറിവഞ്ചേരിയിൽ ഹംസയുടെ ഭാര്യ നബീസ (65) യാണ് മരിച്ചത്. കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേർന്നൊഴുകുന്ന തോട്ടിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച 12 ഒാടെയാണ് സംഭവം. മക്കൾ :അയിഷ, നബീസ, ഫൗസി.മരുമക്കൾ :മൊയ്ദീൻകുട്ടി, ജബ്ബാർ. മൃതദേഹം പരിയാരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം അടക്കാത്തോട് മസ്ജിദിൽ ഖബറടക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.