ശ​ര​ണ്യ

സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി വീണ് അപകടം; യുവതി മരിച്ചു

ചവറ: ദേശീയപാതയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി വീണുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കോയിവിള പുത്തന്‍സങ്കേതം ചുന്തിനേഴത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്‍റെ ഭാര്യ ശരണ്യ (22) ആണ് മരിച്ചത്. ചവറ ശങ്കരമംഗലം കാമന്‍കുളങ്ങര ഗവ.എല്‍.പി.എസിന് മുന്നില്‍ വ്യാഴാഴ്ച പുലര്‍ച്ച 1.15 നായിരുന്നു അപകടം. കരുനാഗപ്പള്ളിയില്‍നിന്ന് ചവറയിലേക്ക് വരും വഴിയാണ് അപകടം. റോഡിലേക്ക് പെട്ടെന്ന് വന്ന നായയെ ഇടിച്ച് സ്കൂട്ടര്‍ മറിയുകയായിരുന്നു. സ്‌കൂട്ടറില്‍നിന്ന് ശരണ്യ തെറിച്ചുവീഴുകയായിരുന്നു.

വണ്ടി ഓടിച്ചിരുന്ന ഉണ്ണികൃഷ്ണന് സാരമായി പരിക്കേറ്റു. ഇയാളെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്‌കാരം വീട്ടുവളപ്പില്‍ വ്യാഴാഴ്ച വൈകീട്ട് നടന്നു. പിതാവ്: ശശിധരന്‍പിള്ള. മാതാവ്: ശോഭ.

Tags:    
News Summary - young women died in scooter accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.