മാനന്തവാടി: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെറുകാട്ടൂർ അമല നഗർ നടുത്തറപ്പിൽ സെബാസ്റ്റ്യെൻറ മകൻ നോബിൻ (31) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതോടെ വള്ളിയൂർക്കാവ് അഗ്നിശമന കാര്യാലയത്തിന് സമീപമാണ് അപകടം. മാനന്തവാടി പെയിൻറ് ഹൗസ് ജീവനക്കാരനാണ്.
കടയിലേക്ക് വരുന്ന വഴിയായിരുന്നു അപകടം. കാറിൽ തട്ടിയ ശേഷം നിലത്തു വീണ നോബിെൻറ തലക്ക് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. യാത്രമധ്യേ ഗുരുതരാവസ്ഥയിലായതോടെ മേപ്പാടി വിംസ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
മാനന്തവാടി ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാവ്: മേരി. സഹോദരൻ: സിബിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.