ഈരാറ്റുപേട്ട: പിക്അപ് വാനിടിച്ച് സ്കൂട്ടർ യാത്രികനായ പ്രതിശ്രുത വരൻ മരിച്ചു. ബന്ധുവിന് പരിക്ക്. അരുവിത്തുറ കൊണ്ടൂർ പാറയിൽ പരേതനായ ജേക്കബിെൻറ (രാജു) മകൻ അജിത്താണ് (28) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു ജിതിൻ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.
വാഴക്കുളം സ്വദേശിനിയുമായുള്ള അജിത്തിെൻറ വിവാഹം ഈ മാസം ഏഴിന് നടക്കാനിരുന്നതാണ്. ശനിയാഴ്ച രാത്രി എട്ടോടെ ഈരാറ്റുപേട്ട-പാലാ റോഡിൽ പനയ്ക്കപ്പാലത്തിന് സമീപമാണ് അപകടം.
ഗുരുതര പരിക്കേറ്റ അജിത്തിനെ ഭരണങ്ങാനത്തും തുടർന്ന് ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു. മാതാവ്: സെലിൻ. സഹോദരൻ: അജിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.