തിരൂരങ്ങാടി: ദേശീയപാത പടിക്കല്‍ ആറങ്ങാട്ടുപറമ്പില്‍ യുവാവിനെ ബൈക്കില്‍നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. വള്ളിക്കുന്ന് അരിയല്ലൂര്‍ പൊറണ്ട ചിറയരുവില്‍ രവി-ശാന്ത ദമ്പതികളുടെ മകന് രാഹുലാണ് (23) മരിച്ചത്.
വ്യാഴാഴ്ച രാവിലെ നാട്ടുകാരാണ് റോഡരികിലെ കുറ്റിക്കാട്ടില്‍ ബൈക്കില്‍നിന്ന് വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ബൈക്ക് പരസ്യ ബോര്‍ഡിെൻറ കാലിലിടിച്ചാണ് അപകടമെന്ന് കരുതുന്നു. കുമ്മത്തൊടി പാലനിർമാണത്തിനായി അടച്ച റോഡിലൂടെ വാഹനങ്ങള്‍ അധികം പോകാത്തതിനാല്‍ അപകടം ആരുടെയും ശ്രദ്ധയില്‍പെട്ടില്ലെന്നാണ് കരുതുന്നത്.
തലക്ക് പരിക്കേറ്റ രാഹുല്‍ രക്തം വാര്‍ന്നാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം സംസ്കരിച്ചു. രാഹുല്‍ ഇലക്ട്രിക് വര്‍ക്കറാണ്. സഹോദരങ്ങൾ: രാജേഷ്, പ്രണവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.