ബൈക്ക് യാത്രികരായ യുവാക്കൾ ബസിനടിയിൽ​പെട്ട്​ മരിച്ചു

മാർത്താണ്ഡം: കളിയിക്കാവിള ചെക്ക്പോസ്റ്റിന് സമീപം ബൈക്ക് യാത്രികരായ യുവാക്കൾ ബസിനടിയിൽപെട്ട് മരിച്ചു. കട്ടാത്തുറ മഞ്ചാടിയിൽ ശശിയുടെ മകൻ ഷാജിൻ(18) കൊല്ലങ്കോട് സ്വദേശി ഇസ്റേലിന്‍റെ മകൻ ബെർലിൻകുമാർ (15) എന്നിവരാണ് മരിച്ചത്.

തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസി​നെ ബൈക്കിൽ കടക്കാൻ ശ്രമിക്കവെ റോഡ് മുറിച്ച് കടക്കുകയായിരുന്ന വ്യദ്ധനെ ഇടിച്ച് യുവാക്കൾ  റോഡിൽ വീഴുകയായിരുന്നു. പിന്നാലെ ബസ്​ കയറി ഇരുവരും സംഭവ സ്ഥലത്ത് മരിച്ചു.

റോഡ് മുറിച്ച് കടക്കുകയായിരുന്ന നസീർ പരിക്കുകളോടെ ചികിത്സയിലാണ്. കേരളത്തിൽ കെട്ടിട നിർമാണ ജോലി ചെയ്ത് വരികയായിരുന്ന ബെർലിൻ കുമാറിനെ ഓണാവധിയായതിനാൽ വെള്ളിയാഴ്ച രാവിലെ കളിയിക്കാവിളയിൽ നിന്നും ബൈക്കിൽ ഷാജിൻ കൂട്ടി കൊണ്ട് പോകുമ്പോഴാണ് അപകടം.

രണ്ട് പേരെയും കുഴിത്തുറ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരിച്ചതായി ഡോക്ടർ പറഞ്ഞു. കളിയിക്കാവിള പൊലീസ് കേസെടുത്തു.

Tags:    
News Summary - youth's riding bike fell under the bus and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.