ബലൂൺ തൊണ്ടയിൽ കുടുങ്ങി ഏഴാംക്ലാസുകാരൻ മരിച്ചു

ബംഗളൂരു: വീർപ്പിക്കുന്നതിനിടെ ബലൂൺ തൊണ്ടയിൽ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം. ഉത്തരകന്നഡ ജില്ലയിലെ ജോഗനകൊപ്പ ഗ്രാമത്തിലെ നവീൻ നാരായണ(13) ആണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.

ഞായറാഴ്ച രാത്രിയാണ് ദാരുണ സംഭവം. ബലൂൺ വീർപ്പിക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സെപ്തംബറിൽ ഹിമാചൽ പ്രദേശിലെ കാൻഗ്ര ജില്ലയിലെ ജവാലിയിലും സമാനമായ അപകടം സംഭവിച്ചിരുന്നു. സിദ്ധ്പൂർഗഡിലെ സർക്കാർ സ്കൂളിൽ ഏഴാംക്ലാസ് വിദ്യാർഥി വിവേക് ​​കുമാർ ( 13) ആണ് അന്ന് മരിച്ചത്. സ്‌കൂൾ ഗേറ്റിന് സമീപം ബലൂൺ വീർപ്പിക്കുന്നതിനിടെ പെട്ടെന്ന് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. രണ്ട് ദിവസം ആശുപത്രിയിൽ അതിജീവനത്തിനായി പോരാടിയ കുട്ടി ദാരുണമായി മരപ്പെടുകയായിരുന്നു.

Tags:    
News Summary - Balloon Stuck in Throat, 13-Year-Old Boy Dies in karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.