തെങ്ങ് ദേഹത്തു വീണു; കണ്ണൂരിൽ 10 വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരിൽ ദേഹത്തു തെങ്ങ് വീണു 10 വയസുകാരൻ മരിച്ചു. പഴയങ്ങാടി മുട്ടത്താണ് സംഭവം. മൻസൂർ- സമീറ ദമ്പതികളുടെ മകൻ നിസാലാണ് മരിച്ചത്. ജെ.സി.ബി ഉപയോ​ഗിച്ച് വീടിനു സമീപത്തെ തെങ്ങ് പിഴുതു മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.

ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. തെങ്ങ് പിഴുത് മാറ്റുന്നത് കാണാനായി നിസാൽ അടുത്ത് നിന്നിരുന്നു. തെങ്ങ് പിഴുതു മാറ്റുന്നതിനിടെ നിസാലിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയോടെ മരണപ്പെട്ടു. മുട്ടം വെങ്ങര മാപ്പിള യു.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു നിസാൽ.

Tags:    
News Summary - coconut tree fell on the body; A 10-year-old boy met a tragic end in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.