ഷൂട്ടിങ്ങിനിടെ സിനിമ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

പെരുമ്പാവൂർ: സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന് സമീപം കോമരത്തുശ്ശേരിയിൽ വീട്ടിൽ നിധീഷ് മുരളിയാണ് (42) മരിച്ചത്. മൂവാറ്റുപുഴ പെരിങ്ങേഴയിലെ വാടക വീട്ടിൽ തിങ്കളാഴ്ച വൈകിട്ട് നാലിന് സ്വന്തമായി നിർമിക്കുന്ന ടെലിഫിലിമിൻ്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം.

സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പറയുന്നു. 20ഓളം ചിത്രങ്ങളുടെ കൺട്രോളറായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രഞ്ജിത. മക്കൾ: നീരജ് കൃഷ്ണ, യദുകൃഷ്ണ. 

Tags:    
News Summary - cinema production controller found dead in location

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.