ജെല്ലിഫിഷ് കണ്ണിൽ തെറിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ വലയിൽ കുടുങ്ങിയ ജെല്ലിഫിഷ് (കടൽച്ചൊറി) കണ്ണിൽ തെറിച്ച് അലർജി ബാധിച്ച മത്സ്യത്തൊഴിലാളി മരിച്ചു. തിരുവനന്തപുരം പള്ളം പുല്ലുവിള സ്വദേശി പ്രവീസ് (56) ആണ് മരിച്ചത്.

ജൂൺ 29ന് ഉൾക്കടലിൽ മീൻ പിടിക്കുന്നതിനിടെയായിരുന്നു സംഭവം. പ്രവീസ് മക്കൾക്കൊപ്പം മീൻ പിടിക്കാനെത്തിയതായിരുന്നു. അതിനിടെ വലയിൽ കുടുങ്ങിയ ജെല്ലിഫിഷിനെ എടുത്തുമാറ്റുന്നതിനിടെ കണ്ണിൽ തെറിക്കുകയായിരുന്നു. അലർജി ബാധിച്ച്‌ കണ്ണില്‍ നീരു വന്നതോടെ പുല്ലുവിള ആശുപത്രിയില്‍ ചികിത്സ തേടി.

അസുഖം കൂടിയതിനെ തുടർന്ന് നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അവിടെനിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു മരണം.

Tags:    
News Summary - fisherman dies after jelly fish hit eye

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.