കെ.എസ്.ആർ.ടി.സി ബസും ആംബുലൻസും കൂട്ടിയിടിച്ചു; ആംബുലൻസ് ഡ്രൈവർക്ക് പരിക്ക്

ഹരിപ്പാട്: കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും  ആംബുലൻസും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റു. കൊല്ലം ചിന്നക്കട രശ്മി ഭവനത്തിൽ അനീഷിനാണ് (23) പരിക്കേറ്റത്. ദേശീയപാതയിൽ കരുവാറ്റ വിലഞ്ഞാൽ ക്ഷേത്രത്തിനു സമീപം തിങ്കളാഴ്ച വൈകീട്ട് മൂന്നിനായിരുന്നു അപകടം.

കൊല്ലം ജനറൽ ആശുപത്രിയിൽ  നിന്ന് രോഗിയുമായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുകയായിരുന്നു ആംബുലൻസ്. കായംകുളത്തേക്ക് വരികയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്. അപകടത്തിൽ, ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയും ബന്ധുക്കളും ബസ്സിലെ യാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 

Tags:    
News Summary - KSRTC bus and ambulance collided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.