ഈരാറ്റുപേട്ട സ്വദേശി സൗദിയിലെ അറാറിൽ മരിച്ചു

റിയാദ്​: ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദി വടക്കൻ മേഖലയിലെ അറാറിൽ നിര്യാതനായി. കോട്ടയം ഈരാറ്റുപേട്ട സഫാ നഗർ വെള്ളൂപ്പറമ്പിൽ സുബൈറാണ്​ അറാറിലെ സെൻട്രൽ ആശുപത്രിയിൽ മരിച്ചത്​.

നെഞ്ചുവേദനയെ തുടർന്ന് റഫയിലെ ജനറൽ ആശുപത്രിയിൽ​ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി അറാറിലേക്ക് മാറ്റുകയായിരുന്നു. 30 വർഷത്തോളമായി റഫയിൽ ജോലി ചെയ്യുകയായിരുന്നു.

മൃതദേഹം റഫയിൽ ഖബറടക്കും. ഭാര്യ: നിസ പാണ്ടിയാലക്കൽ കുടുംബാംഗം. മക്കൾ: റിഫ്‌ന, ഷഹാന, റാമിസ്. മരുമകൻ: സുഹൈൽ വെള്ളൂപ്പറമ്പിൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.