ജമാഅത്തെ ഇസ്‌ലാമി ആദ്യകാല നേതാവ് അല്ലാബക്ഷ് നിര്യാതനായി

കൊച്ചി: പറവൂർ: ജമാഅത്തെ ഇസ്‌ലാമി ആദ്യകാല നേതാവും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖനുമായിരുന്ന അല്ലാ ബക്ഷ് ഹാജി (90) നിര്യാതനായി. മന്നം നൂറുൽ ഇസ്‌ലാം ട്രസ്റ്റ് സ്ഥാപക ചെയർമാനും മന്നം ഇസ്‌ലാമിക് യു.പി സ്കൂൾ മാനേജരുമായിരുന്നു. പറവൂർ ഷറഫുൽ ഇസ്ലാം ട്രസ്റ്റ് മെമ്പർ, മൂവാറ്റുപുഴ ഇസ്‌ലാമിക് എജുക്കേഷൻ ട്രസ്റ്റ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു.

എറണാകുളം ജില്ലയിലും പരിസര പ്രദേശങ്ങളിലും ജമാഅത്തെ ഇസ്‍ലാമിയെ കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ച അല്ലാ ബക്ഷ് സംഘടനയുടെ ആലുവ മേഖലയുടെ പ്രസിഡൻറായി ദീർഘകാലം പ്രവർത്തിച്ചു. കേരളത്തിൽ രൂപീകൃതമായ ഐഡിയൽ റിലീഫ് വിങ്ങിന്റെ (ഐആർ ഡബ്ലിയു) രൂപവത്കരണത്തിന് നേതൃത്വം നൽകിയവരവിൽ പ്രധാനിയായിരുന്നു.

ഏലൂർ എഫ്.എ.സി.ടി റിട്ട. ഉദ്യോഗസ്ഥൻ പറവൂർ ചേന്ദമംഗലം അഞ്ചാംപരുത്തിയിൽ പരേതനായ ഇസ്മായിൽ ആണ് പിതാവ്. മാതാവ്: അഞ്ചാംപരുത്തിയിൽ കുടുംബാംഗമായ പരേതയായ കുഞ്ഞ് ഐശുമ്മ. ഭാര്യ: കാട്ടൂർ കൊളങ്ങാട്ടു പറമ്പിൽ നഫീസ. മക്കൾ: ഫാത്തിമ, ഫൗസിയ, ഫിറോസ്, ഫാരിദ, ഫാമിത, ഫസീല, ഫാറൂഖ്, ഫജറുൽ ഇസ്‌ലാം. മരുമക്കൾ: റഫീഖ് മന്നം, തനൂജ, സിദ്ദീഖ്, കെ.പി.ഒ റഹ്മത്തുല്ല, ഗഫൂർ വാടാനപ്പള്ളി, മിനി, ശബ്ന, പരേതനായ കണ്ണംചക്കശേരിയിൽ അബ്ദുൽ മജീദ്.

സഹോദരങ്ങൾ: പരേതരായ എ.ഐ അബ്ദുൽ ജലീൽ, എ.ഐ അബ്ദുൽ സമദ്, എൻജിനീയർ എ.ഐ ഇബ്രാഹിം, ഖദീജ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് ചേന്ദമംഗലം ജുമാസ്ജിദ് ഖബർസ്ഥാനിൽ.

Tags:    
News Summary - Allahbakhsh Haji passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.