അങ്കമാലിയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ മൃതദേഹം പുഴുവരിച്ച നിലയിൽ

അങ്കമാലി: ആളൊഴിഞ്ഞ കെട്ടിടത്തിൽ മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി ബാങ്ക് ജങ്ഷനിലെ പഞ്ചാബ് നാഷണൽ ബാങ്കിന് പിറകുവശത്ത്‌ ജനതാ ഹാർഡ് വെയർ ഷോപ്പിൻെറ ഗോഡൗണിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഈ കെട്ടിടത്തിൽ വാടകക്ക് ഹോട്ടൽ പ്രവർത്തിച്ചിരുന്നു. കോവിഡ് പ്രതിസന്ധിയിൽ കച്ചവടം കുറഞ്ഞ സാഹചര്യത്തിൽ ആറു മാസമായി ഹോട്ടൽ പൂട്ടിക്കിടക്കുകയായിരുന്നു. ഹോട്ടലിൻെറ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. നാലു ദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു. 

വിരലടയാള വിദഗ്ധരും പൊലീസും സ്ഥലത്തെത്തി. അങ്കമാലി അഗ്നിരക്ഷ സേനയുടെ നേതൃത്വത്തിൽ സ്ഥലത്ത് അണുനശീകരണം നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.