കേരള വര്‍മ തമ്പുരാന്‍ നിര്യാതനായി

തൃപ്പൂണിത്തുറ: കൊച്ചി രാജകുടുംബത്തിലെ ഇളയ തമ്പുരാന്‍ തൃപ്പൂണിത്തുറ പാലസ് നമ്പര്‍ 17ല്‍ കേരള വര്‍മ കേളപ്പൻ തമ്പുരാന്‍ (96) നിര്യാതനായി. ക്രിക്കറ്റ് കോച്ച് പി. ബാലചന്ദ്രന്‍റെ പിതാവാണ്.

70 വര്‍ഷം മുമ്പ് തൃപ്പൂണിത്തുറയില്‍ പൂജാ ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ആദ്യ പന്ത് നേരിട്ട ഓപ്പണിങ് ബാറ്റ്‌സ്മാൻ ആണ് കേരള വര്‍മ തമ്പുരാന്‍. വിജയാ ബാങ്ക് മുൻ മാനേജരാണ്.

ഭാര്യ: പാലിയത്ത് രാധക്കുഞ്ഞമ്മ. മക്കള്‍: മാലതി, പി. ബാലചന്ദ്രൻ മരുമക്കള്‍: രാമചന്ദ്രന്‍, ഗീത. സംസ്‌കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് തൃപ്പൂണിത്തുറയിലെ കൊച്ചി രാജകുടുംബം ശ്മശാനത്തില്‍ നടക്കും.

കേരള വര്‍മ കേളപ്പൻ തമ്പുരാന്‍റെ നിര്യാണത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ്, സെക്രട്ടറി, അംഗങ്ങൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Tags:    
News Summary - Kerala Varma Thampuran passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.