കൊച്ചി: ഫുഡ് വ്‌ളോഗര്‍ രാഹുൽ എൻ. കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. 33 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി മാടവനയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കെണ്ടത്തിയത്. മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി.
ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫുഡ് പേജ് വിഡിയോകളിലൂടെ സുപരിചിതനായിരുന്നു രാഹുൽ. കൊച്ചിയിലെ വ്യത്യസ്തമായ ഭക്ഷണങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുന്ന ഓൺലൈൻ സംഘമാണ് ഈറ്റ് കൊച്ചി ഈറ്റ്. 2015ലാണ് ഈ കൂട്ടായ്മ തുടങ്ങിയത്.
ഫേസ്ബുക്ക് ഫണ്ട് നൽകുന്ന ഇന്ത്യയിലെ ആദ്യ കമ്മ്യൂണിറ്റി കൂടിയാണിത്. കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾക്കായി 50,000 ഡോളറാണ് ഫേസ്ബുക്ക് നൽകിയത്. ഇൻസ്റ്റഗ്രാമിൽ കമ്മ്യൂണിറ്റിക്ക് നാലുലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട്. വെള്ളിയാഴ്ച രാവിലെ ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെക്കുറിച്ചുള്ള വീഡിയോ രാഹുൽ പങ്കുവച്ചിരുന്നു.
മാടവന ഉദയത്തും വാതിൽ കിഴക്കേ കിഴവന നാരായണൻ കുട്ടിയുടെയും ശൈലജയുടെയും മകനാണ് രാഹുൽ. ഭാര്യ ശ്രീപ്രിയ. മകൻ ഇഷിത്. സംസ്കാരം ഇന്ന് വൈകീട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.