കോഴിക്കോട്: സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മുൻ ചെയർമാൻ ടി.കെ. പരീക്കുട്ടിഹാജി (102) കോഴിക്കോട്ട് അന്തരിച്ചു. കൊടുവള്ളി മുസ്‍ലിം യത്തീംഖാന സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു. മത-സാമൂഹിക-സാംസ്കാരിക മേഖലകളിൽ നിറ സാന്നിധ്യമായിരുന്ന അദ്ദേഹം എം.എസ്.എസ് കോഴിക്കോട് ജില്ലാ മുൻ പ്രസിഡന്റ്, കൊടുവള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റ്, എം.ഇ.എസ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച രാത്രി എട്ടിന് നടക്കാവ് സി.എച്ച് ജുമുഅത്ത് പള്ളിയിലും ഒമ്പതിന് കൊടുവള്ളി യതീംഖാനയിലും നടക്കും. ഖബറടക്കം രാത്രി 10ന് കളരാന്തിരി കക്കാടൻചാലിൽ പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.