മമ്മു ഹാജി 

കാനമ്പറ്റ മമ്മു ഹാജി നിര്യാതനായി

വാണിമേൽ(കോഴിക്കോട്): സാമൂഹിക, വിദ്യാഭ്യാസ പ്രവർത്തകനും പ്രമുഖ കർഷകനുമായ വാണിമേലിലെ കാനമ്പറ്റ മമ്മു ഹാജി (102) അന്തരിച്ചു. വാണിമേൽ സംയുക്ത മഹല്ല് കമ്മിറ്റി പ്രസിഡൻ്റ്, വാണിമേൽ ദാറുൽ ഹുദാ അറബിക് കോളജ് കമ്മിറ്റി വൈസ് പ്രസിഡൻറ്, വാണിമേൽ ക്രസൻ്റ് ഹൈസ്ക്കൂൾ മാനേജ് കമ്മിറ്റി പ്രഥമ ട്രഷറർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ ഖദിയ ഹജ്ജുമ്മ മക്കൾ: ആലി ഹസ്സൻ (റിട്ട. അധ്യാപകൻ വാണിമേൽ ക്രസൻ്റ് ഹൈസ്കൂൾ) കുഞ്ഞിപ്പാത്തു, എം.കെ.കുഞ്ഞബ്ദുല്ല (കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ്) മാമി തൂണേരി, മൊയ്തു ( എൻഞ്ചിനീയർ ഖത്തർ കാപ്കോ ) നഫീസ (ഉളേളരി), ഡോ: അബ്ദുസലാം (അൽ സലാം ദന്തൽ ക്ലിനിക്ക് നാദാപുരം) നാസർ (അധ്യാപകൻ വാണിമേൽ ക്രസ്ൻ്റ് ഹൈസ്കൂൾ)

മരുമക്കൾ: അരക്കണ്ടി മമ്മു ഹാജി, ജമീല കണ്ണോത്ത്, യൂസഫ് തൂണേരി ,ജമീല കാളാം വീട്ടിൽ, അലി ഉള്ളേരി, സറീന പൈങ്ങോൽ, സാബിറ പാറക്കടവ്, നൂർജഹാൻ തൂണേരി. ഖബറടക്കം ഇന്ന് (ബുധൻ) രാത്രി 9.30ന് വാണിമേൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.

Tags:    
News Summary - Kanambata Mammu Haji passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.