പാനൂര്‍: പ്രമുഖ വ്യവസായിയും മുസ്ലിം ലീഗ്, കെ.എൻ.എം നേതാവുമായ പാനൂരിലെ പാക്കഞ്ഞി പി.കെ. കുഞ്ഞബ്ദുല്ല ഹാജി(90) നിര്യാതനായി. അല്‍ മദീന ഗ്രൂപ്പ് ഓഫ് കമ്പനി സ്ഥാപക ചെയര്‍മാനായിരുന്നു. വാര്‍ധക്യ സഹജമായ അസൂഖത്തെ തുടര്‍ന്ന് കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന് പാനൂര്‍ എലാങ്കോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്‍റുമായിരുന്നു. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്.
ഭാര്യ: തെക്കയില്‍ കുഞ്ഞാമി ഹജ്ജുമ്മ (പാറാട്). മക്കള്‍: ആയിശ, കദീജ, മുഹമ്മദ്(ഷാര്‍ജ), ഫാത്തിമ, സലീന, സാബിറ, അബ്ദുല്‍ സലാം(ഷാര്‍ജ). മരുമക്കള്‍: കുഞ്ഞമ്മദ് മാസ്റ്റര്‍ (റിട്ട. അധ്യാപകന്‍, എലാങ്കോട് സെന്‍ട്രല്‍ എല്‍.പി സ്കൂള്‍), പൊട്ടങ്കണ്ടി അബ്ദുല്ല ഹാജി (മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്‍റ്), സമീറ (കടവത്തൂര്‍), ടി.കെ അബ്ദുല്‍ ഹമീദ് (ഷാര്‍ജ കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ്), കെ.എല്‍.പി യൂസഫ് (വളപട്ടണം), ഡോ. അബ്ദുല്‍ കലാം പാനൂര്‍ (ദുബൈ), അഫ്സത്ത് (പാനൂര്‍).
സഹോദരങ്ങൾ: പരേതനായ പാക്കഞ്ഞി പി.കെ മമ്മു ഹാജി, പി.കെ അബുബക്കർ ഹാജി, പി.കെ അഹമദ് ഹാജി, പി.കെ ഇബ്രാഹിം ഹാജി (പാനൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍), പി.കെ യൂസഫ് ഹാജി (അൽ മദീന ദുബൈ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.