ട്രെയിൻ തട്ടി മരിച്ച ഇസ്സ. പുന്നോൽ പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിനിടെ ലാത്തികൊണ്ട് ഇസ്സയെ പൊലീസ് മർദിക്കുന്നു (ഫയൽ ചിത്രം)

പെട്ടിപ്പാലം സമരത്തിലൂടെ ശ്രദ്ധേയയായ വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു

ന്യൂമാഹി: പുന്നോൽ പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിൽ പ​ങ്കെടുത്ത് ശ്രദ്ധേയയായ പെൺകുട്ടി ട്രെയിൻ തട്ടിമരിച്ചു. പുന്നോൽ കുറിച്ചിയിൽ 'ഹിറ'യിൽ പി.എം. അബ്ദുന്നാസർ -മൈമൂന (ഉമ്മുല്ല) ദമ്പതികളുടെ മകൾ ഇസ്സ (17) ആണ് മരിച്ചത്. കണ്ണൂർ പഴയങ്ങാടി വാദി ഹുദ ഹയർ സെക്കൻഡറി സ്കൂൾ, വിളയാങ്കോട് ഇബ്നുഹൈത്തം അക്കാദമി വിദ്യാർഥിനിയാണ്. ഇന്ന് പുലർച്ചെ പുന്നോൽ ഹോട്ടൽ കോരൻസിന് സമീപമാണ് ഇസ്സയെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

2013ൽ ജനവാസ മേഖലയായ പുന്നോൽ പെട്ടപ്പാലത്ത് തലശ്ശേരി നഗരസഭയിലെ മാലിന്യം തള്ളുന്നതിനെതിരെ നടന്ന ജനകീയ സമരത്തിൽ അന്ന് ആറുവയസ്സുകാരിയായ ഇസ്സ കുടുംബ​സമേതം പ​ങ്കെടുത്തിരുന്നു. സമരത്തിനിടെ ലാത്തികൊണ്ട് പൊലീസ് കുഞ്ഞ് ഇസ്സയുടെ വയറ്റിൽ കുത്തുന്ന ഫോട്ടോ ഏറെ വിവാദമായിരുന്നു.

സഹോദരങ്ങൾ: ഇഫ്തിഖാർ, ഇഫ്രത്ത് ജഹാൻ, ഇർഫാന (ദുബായ്). 

Tags:    
News Summary - Punnol Pettipalam strike icon student dies after hit by train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.