ഇരിട്ടി: സാമൂഹ്യ സേവന രംഗത്ത് നിറസാന്നിധ്യമായിരുന്ന ഉളിയിൽ നരയമ്പാറ പുലരിയിൽ കോളോത്ത് ബഷീർ (52) നിര്യാതനായി. ദീർഘകാലം സലാലയിൽ ജോലി ചെയ്തിരുന്നു. ഗൾഫ് ടെക് ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ അൽ ഖുവ ട്രേഡിങ് മാനേജറായിരുന്നു.
കുരൻമുക്ക് ദാറുൽ ഖിദ്മ ട്രസ്റ്റ് ചെയർമാൻ, ഉളിയിൽ ഐഡിയൽ ട്രസ്റ്റ് അംഗം, നരയംപാറ ഐഡിയൽ ജുമാ മസ്ജിദ് സെക്രട്ടറി, ജമാഅത്തെ ഇസ്‍ലാമി ഏരിയാ പ്രസിഡന്റ്, സോളിഡാരിറ്റി ഏരിയാ പ്രസിഡന്റ്, ഉളിയിൽ മഹല്ല് മുസ്‍ലിം അസോസിയേഷൻ ഭാരവാഹി എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു.
വൃക്കരോഗ ബാധിതനായി ഏറെക്കാലം ചികിത്സയിലായിരുന്നു. രോഗം മൂർഛിച്ചതിനെ തുടർന്ന് 4 ദിവസം മുമ്പാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് അന്ത്യം. മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 10.30ന് നരയമ്പാറ ഐഡിയൽ ജുമാ മസ്ജിദിൽ. ഖബറടക്കം 11മണിക്ക് കാട്ടിലെ പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ: ആയിഷ. മക്കൾ: അഷ്‌ഫാഖ് (അധ്യാപകൻ), അംന, ഹനാൻ (ബിരുദ വിദ്യാർഥി, അസ്ഹറുൽ ഉലൂം, ആലുവ) ഹംദാൻ (വിദ്യാർഥി, മൗണ്ട് ഫ്ലവർ ഇംഗ്ലീഷ് സ്കൂൾ, നരയംപാറ). മരുമകൻ: ഷക്കീർ (ദുബൈ) സഹോദരങ്ങൾ: അലീമ, പരേതരായ മമ്മൂട്ടി, പ്രഫ. മൂസക്കുട്ടി, മായൻ മാസ്റ്റർ, ഫാത്തിമ, ജമീല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.