ശ്രീകണ്ഠപുരം: നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു. ശ്രീകണ്ഠപുരം എസ്.സി ഡെവലപ്മെൻറ് കോഓപറേറ്റിവ് സൊസൈറ്റിയിലെ കലക്ഷൻ ഏജൻറ് ചുഴലിയിലെ സി.വി. കാഞ്ചനയാണ് (45) മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെ സംസ്ഥാനപാതയിൽ ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലായിരുന്നു അപകടം. തളിപ്പറമ്പ് ഭാഗത്ത് നിന്നുവന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിലും മറ്റൊരു കാറിലും ഇടിച്ചതിനുശേഷം കാഞ്ചന സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. റോഡിൽ തെറിച്ചുവീണ ഇവരെ ശ്രീകണ്ഠപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സി.പി.എം ചുഴലി തെക്കേമൂല ബ്രാഞ്ചംഗവും ബാലസംഘം ഏരിയ എക്സിക്യൂട്ടിവ് അംഗവുമാണ്. നടുവിലിലെ കാരോന്നൻ നാരായണൻ നമ്പ്യാരുടെയും ജാനകിയുടെയും മകളാണ്. ഭർത്താവ്: എം.ഇ. ബാലകൃഷ്ണൻ. മക്കൾ: ജിഷ്ണു, വൈഷ്ണവ്. മരുമകൾ: ഡിജിന. പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച ഉച്ചക്ക് ഒന്നോടെ ചുഴലി തെക്കേമൂല ചെന്താര കലാകായിക സമിതിയിൽ മൃതദേഹം പൊതുദർശനത്തിനുവെക്കും. മൂന്നോടെ ചെങ്ങളായി പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.