ഇരിട്ടി: ദീർഘകാലം ഇരിട്ടിയിലെ മാതൃഭൂമി ലേഖകനായ പയഞ്ചേരിമുക്ക് വിജയാ നിവാസിൽ എം. കുഞ്ഞിരാമൻ നമ്പ്യാർ എന്ന എം.കെ. നമ്പ്യാർ (86) നിര്യാതനായി. ഗാന്ധിയനും സർവോദയ മണ്ഡലം പ്രവർത്തകനും മദ്യ നിരോധന സമിതി ഭാരവാഹിയുമായിരുന്നു.
1956ൽ പ്രാദേശിക ലേഖകനായി രംഗത്തെത്തിയ എം.കെ. നമ്പ്യാർ അവസാന കാലം വരെ മാധ്യമപ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു. ഇരിട്ടി പ്രസ് ഫോറം സ്ഥാപക പ്രസിഡന്‍റായിരുന്നു.
ഭാര്യ: എം. നാരായണി (റിട്ട. അധ്യാപിക പെരുമ്പറമ്പ് യു.പി സ്‌കൂൾ). മക്കൾ: എം. വിജയൻ (മാതൃഭൂമി ഏജന്‍റ്, ഇരിട്ടി), എം. വിനോദ്കുമാർ (അസി. എഞ്ചിനീയർ, ബി.എസ്.എൻ.എൽ, മയ്യിൽ), എം. വിനയൻ (മക്തബ്, തളിപ്പറമ്പ്). മരുമക്കൾ: ഷീജ (അധ്യാപിക, ആറളം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ), കെ.സി. ബിന്ദു (അധ്യാപിക, മൻഷഉൽ ഉലൂം എം.എൽ.പി സ്‌കൂൾ, കാനച്ചേരി), കെ.കെ. ബീന (ഓവർസിയർ, പൊതുമരാത്ത് വകുപ്പ്, പാനൂർ). സഹോദരങ്ങൾ: എം. നാരായണി (പെരുമ്പറമ്പ്), എം. ലക്ഷ്മിക്കുട്ടി (റിട്ട. ഹെഡ് നഴ്‌സ്), പരേതനായ എം. അനന്തൻ നമ്പ്യാർ (റിട്ട. കാനറ ബാങ്ക്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.