പേരാമ്പ്ര: കൂത്താളി സ്വദേശിയായ കെ.എസ്.ഇ.ബി കരാർത്തൊഴിലാളി ജോലിക്കിടെ ട്രാൻസ്ഫോർമറിൽ നിന്ന് വീണുമരിച്ചു. കൂത്താളി ആശാരിമുക്ക് വടക്കേ മൊട്ടമ്മൽ രാകേഷ് (36) ആണ് മരിച്ചത്. മണിയൂർ താഴപൊയിൽ മുക്കിൽ പുതിയ ട്രാൻസ്ഫോർമറിന്മേൽ ജോലിയിലിരിക്കെയാണ് വീണത്.
തുടർന്ന് കക്കട്ടിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തേ കോൺക്രീറ്റ് ജോലിക്കാരനായിരുന്നു. കോവിഡ് പ്രതിസന്ധിമൂലം തൊഴിൽ കുറഞ്ഞതോടെ വൈദ്യുതിക്കരാറുകാരനൊപ്പം ജോലിക്കെത്തിയതാണ്.
കക്കട്ടിൽ വൈദ്യുതി സെക്ഷൻ ഓഫീസ് പരിധിയിലാണ് മണിയൂർ. കടിയങ്ങാട് വിളയാറ മീത്തൽ നാണു (ആശാൻ) വിന്റെയും രാധയുടെയും മകനാണ്. ഭാര്യ വിനയ. സഹോദരങ്ങൾ: രേഖ, രാജേഷ് (ബംഗലുരു )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.