ജുബൈൽ: പ്രവാസി വ്യവസായിയും ജുബൈലിലെ സാമൂഹികപ്രവർത്തകനുമായ തലശ്ശേരി സൈദാർ പള്ളി അച്ചാരത്ത് റോഡിൽ അൽഖസർ വീട്ടിൽ ഉസ്മാൻ തലശ്ശേരി (ഉച്ചാൻ) എന്നറിയപ്പെട്ടിരുന്ന ഉസ്മാൻ അബൂബക്കർ (56) നാട്ടിൽ മരിച്ചു. രോഗബാധിതനായി ഏതാനും മാസം മുമ്പ് നാട്ടിൽ പോയി ചികിത്സ തേടുകയും അസുഖം അൽപം ഭേദമായപ്പോൾ തിരികെ സൗദിയിൽ എത്തുകയും ചെയ്തിരുന്നു. പിന്നീട് നാട്ടിൽ പോയി ചികിത്സയും വിശ്രമവുമായി കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.
പരേതനായ ഇന്ത്യൻ ക്ലോത്ത് അബൂബക്കർ ഹാജിയുടെയും പറമ്പത്തുകണ്ടി നഫീസയുടെയും മകനായ ഉസ്മാൻ 1986ൽ ആണ് സൗദിയിൽ എത്തുന്നത്. ഖഫ്ജിയിൽ ഹോട്ടലും നാരിയയിൽ തുണിക്കടയും നടത്തിയശേഷം 1996ൽ ജുബൈലിലെത്തി കൂൾടെക് എന്ന എ.സി സ്പെയർപാർട്സ് സ്ഥാപനം തുടങ്ങി. പിന്നീട് മോഡേൺ സിസ്റ്റംസ് എന്നൊരു വ്യവസായ സംരംഭത്തിന് തുടക്കം കുറിച്ചു. ഇതിനിടെ ജുബൈലിലെ സാമൂഹിക സേവന രംഗത്തും സജീവമായി. തലശ്ശേരി മാഹി പ്രവാസികളുടെ കൂട്ടായ്മയായ ടി.എം.എം.ഡബ്ല്യു.എ എന്ന സംഘടനയുടെ പ്രസിഡൻറായിരുന്നു.
ഭാര്യ: താഹിറ പുതുകൂടി ചന്ദ്രോത്ത്. മക്കൾ: താരീഖ് (ജുബൈൽ), തഹ്മീന. മരുമക്കൾ: നിഹാറ, ഫഹദ് (ദമ്മാം). സഹോദരങ്ങൾ: ബഷീർ, മുഹമ്മദ്, നിസാർ (ജനറൽ സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി, തലശ്ശേരി യൂനിറ്റ്), ഉബൈദ്, ജാഫർ, അനസ്, സുഹറ, സാബിറ, സുലൈഖ, പരേതയായ മറിയു. ഖബറടക്കം സൈദാർപള്ളിയിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.