സലാല/കണ്ണൂർ: അസുഖബാധിതനായി നാട്ടിൽ ചികിത്സയിലായിരുന്ന സലാലയിലെ സാമൂഹിക പ്രവർത്തകൻ സി.കെ പ്രകാശൻ നിര്യാതനായി. കണ്ണൂർ മിംസ് ആശുപത്രിയിൽ ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു മരണം. കരൾ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് ചിറ്റാരിപറമ്പ് സ്വദേശിയാണ്. ഇന്ന് രാത്രിയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം നാളെ സംസ്കരിക്കുമെന്ന് ബന്ധുവായ സിദ്ധാർത്ഥ് പറഞ്ഞു.
കഴിഞ്ഞ നവംബർ അഞ്ചിനാണ് ചികിത്സക്കായി ഇദ്ദേഹം നാട്ടിലെത്തിയത്. പ്രകാശന്‍റെ ചികിത്സക്കായി നാട്ടിലും സലാലയിലും ചികിത്സ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. മുൻ മന്ത്രി കെ.കെ. ശൈലജ ചെയർമാനായിരുന്നു. 'താങ്ങായി നടന്നവൻ തണൽ തേടുന്നു' എന്ന തലക്കെട്ടിൽ കഴിഞ്ഞ ജൂലൈ 23 ന് ഗൾഫ് മാധ്യമം വാർത്ത നൽകിയിരുന്നു.
പ്രസന്നയാണ് ഭാര്യ. മക്കൾ: പ്രണവ്(ദുബൈ), പാർവതി (വിദ്യാർഥിനി).
കൈരളി സലാലയുടെ വിവിധ ഉത്തരവാദിത്വങ്ങൾ വഹിച്ച അദ്ദേഹം ദീർഘകാലം കേന്ദ്ര കമ്മിറ്റിയംഗമായിരുന്നു. പ്രകാശന്‍റെ നിര്യാണത്തിൽ കൈരളി സലാല അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.