ബംഗളൂരു: ബംഗളൂരുവിലെ ഹിറ ഫൗണ്ടേഷൻ ട്രസ്റ്റിെൻറ സ്ഥാപക ചെയർമാൻ പ്രഫ. കളത്തിൽ മൂസ (76) നിര്യാതനായി. കണ്ണൂർ പാനൂർ കടവത്തൂർ സ്വദേശി കളത്തിൽ കുഞ്ഞമ്മദ് ഹാജിയുടെയും ആയിശയുടെയും മകനാണ്. ബംഗളൂരു ആർ.ടി നഗറിലെ എക്സ്സർവിസ്മെൻ കോളനിയിലെ വസതിയിലായിരുന്നു താമസം.
അലിഗഡ് സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദംനേടിയ അദ്ദേഹം കോഴിക്കോട് ഫാറൂഖ് കോളജ്, കണ്ണൂർ തളിപ്പറമ്പ് സർസയ്യിദ് കോളജ് എന്നിവിടങ്ങളിൽ കൊമേഴ്സ് വിഭാഗം പ്രഫസറായിരുന്നു. 40 വർഷമായി ബംഗളൂരുവിൽ ബിസിനസും ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളുമായി കഴിഞ്ഞുവരികയായിരുന്നു. മാധ്യമം ദിനപത്രത്തിെൻറ ബംഗളൂരു എഡിഷെൻറ തുടക്കകാലം മുതൽ രക്ഷാധികാരിയാണ്.
ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന് കീഴിൽ ബംഗളൂരുവിൽ നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട അദ്ദേഹം, ബംഗളൂരു ഫ്രേസർ ടൗൺ കോൾസ് പാർക്കിലെ ഹിറ സെൻററിെൻറയും നാഗർഭാവി ഇസ്ലാമിക് സെൻററിെൻറയും നിർമാണത്തിലിരിക്കുന്ന വൈറ്റ്ഫീൽഡ് ഇസ്ലാമിക് സെൻററിെൻറയും സാരഥിയാണ്.
സൽവ ഫുഡ്സ് എന്ന സ്പൈസസ് കമ്പനിയുെടയും ഷോപ്പ്വെൽ സൂപ്പർ മാർക്കറ്റ് ശൃംഖലയുെടയും സ്ഥാപകനാണ്. ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം ജനറൽ സെക്രട്ടറിയും എഴുത്തുകാരനുമായ മുഹമ്മദ് കുനിങ്ങാട് മരുമകനാണ്.
ഭാര്യ: കോഴിക്കോട് വളയം സ്വദേശി ജമീല. മക്കൾ: ഷാഹിന (ബംഗളൂരു), ഷാഹിറ (വടകര), മുഹമ്മദ് ഷഹീർ (ബംഗളൂരു), മുഹമ്മദ് ഷക്കീൽ (കാനഡ), മുഹമ്മദ് ഷഫീഖ് (ബഹ്റൈൻ). മരുമക്കൾ: മുഹമ്മദ് കുനിങ്ങാട്, ഡോ. പി.നസീർ (മെഡിക്കൽ ഡയറക്ടർ പാർകോ ഹോസ്പിറ്റൽ വടകര), ഷഹീറ, ഫെമിന, ജാസിബ.
സഹോദരങ്ങൾ: അബ്ദുസ്സലാം (കടവത്തൂർ), സുഹറ (പാറക്കടവ്), പരേതനായ അബ്ദുല്ല.
ചൊവ്വാഴ്ച വൈകീട്ട് കോൾസ് പാർക്കിലെ ഹിറ സെൻററിൽ പൊതുദർശനത്തിന് വെച്ച മയ്യത്ത് രാത്രിയോടെ ജന്മനാട്ടിലേക്ക് കൊണ്ടുപോകും. ഖബറടക്കം ബുധനാഴ്ച രാവിലെ 9.30 ന് കടവത്തൂർ എരഞ്ഞിൻ കീഴിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.