തലശ്ശേരി: മുതിർന്ന കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനുമായിരുന്ന എ.വി.കെ. നായർ റോഡിലെ അവിനാശിൽ കെ. ശ്രീനിവാസ പ്രഭു (93) നിര്യാതനായി. തലശ്ശേരി മട്ടാമ്പ്രത്തെ ആദ്യകാല അരി മൊത്ത വ്യാപാരിയായിരുന്നു. വാർധക്യ സംബന്ധമായ അസുഖത്താൽ ഏറെക്കാലമായി വീട്ടിൽ വിശ്രമത്തിലായിരുന്നു. തലശ്ശേരി ഫുഡ് ഗ്രെയിൻസ് മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറായി പ്രവർത്തിച്ചിരുന്നു.
യാത്രാ സൗകര്യങ്ങളില്ലാത്ത കാലത്ത് ഗ്രാമ ഗ്രാമാന്തരങ്ങളിലെത്തി കോൺഗ്രസ് പ്രവർത്തകരെയും അനുഭാവികളെയും സംഘടിപ്പിച്ച് കർമനിരതരാക്കുന്നതിൽ ശ്രീനിവാസ പ്രഭുവിെൻറ ത്യാഗം മാതൃകാപരമായിരുന്നു. കക്ഷിരാഷ്ട്രീയ പരിഗണന കൂടാതെ പാവപ്പെട്ടവരെ സഹായിച്ചു. തലശ്ശേരിയിലെത്തി പ്രഭുവിനെ കണ്ടാൽ സഹായം ഉറപ്പായിരുന്നു. തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, തലശ്ശേരി ബിൽഡിങ് സൊസൈറ്റി പ്രസിഡൻറ്, മഞ്ഞോടി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി വൈസ് പ്രസിഡൻറ്, ജില്ല ക്രിക്കറ്റ് അസോസിയേഷൻ ട്രഷറർ തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചു.
ഭാര്യ: പ്രേമ പ്രഭു. മക്കൾ: അനിത പ്രഭു (എറണാകുളം), വിനിത രവിശങ്കർ (മാള), സുചിത്ര കമ്മത്ത് (സിംഗപൂർ), പരേതയായ അമൃത. മരുമക്കൾ: ശ്രീനാഥപ്രഭു, രവിശങ്കർ പൈ, ബിജോയ് കമ്മത്ത്. സഹോദരങ്ങൾ: വിജയ കുമാർ, സതീശ്, മനോഹർ, ശാന്തിമതി, സുമന, ഗീത. റെയിൽവേ സ്റ്റേഷൻ പരിസരത്തെ ലോട്ടസ് സമുദായ ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. ശ്രീനിവാസ പ്രഭുവിെൻറ നിര്യാണത്തിൽ ആദര സൂചകമായി മട്ടാമ്പ്രം മെയിൻ റോഡിലെ വ്യാപാരികൾ കടകളടച്ച് ഹർത്താൽ ആചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.