ശ്രീകണ്ഠപുരം: കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. പയ്യാവൂർ ചന്ദനക്കാംപാറയിലെ മറ്റത്തിനാനി ജെയ്സൺ - ഷൈനി ദമ്പതികളുടെ മകൻ അലക്സ് (21) ആണ് മരിച്ചത്. ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജ് ബിരുദ വിദ്യാർത്ഥിയാണ്. ഞായറാഴ്ച വൈകീട്ട് ആടാംപാറ പുഴയിലെ തെയ്യത്താർകുണ്ട് കയത്തിലായിരുന്നു അപകടം.
സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ അലക്സ് ചുഴിയിൽപെട്ട് മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരും പയ്യാവൂർ പൊലീസും ഇരിട്ടിയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനയും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് അലക്സിനെ കണ്ടെത്തിയത്.
ഉടൻ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം തിങ്കളാഴ്ച വീട്ടിലെത്തിച്ച് സംസ്കരിക്കും. സഹോദരി: എയ്ഞ്ചൽ (വിദ്യാർഥിനി, നിർമ്മല എച്ച്.എസ്.എസ് ചെമ്പേരി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.