മു​ഹ​മ്മ​ദ് സ​ജ്ജാ​ദ്

പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മരിച്ചു

ച​ക്ക​ര​ക്ക​ല്ല്: പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ 10ാം ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. ഒ​ഴ​യി​ൽ ഭാ​ഗം സ​ഫി​യ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് സ​ജ്ജാ​ദ് ആ​ണ് (15) മ​രി​ച്ച​ത്.

ത​ല​ശ്ശേ​രി ബ്ര​ണ്ണ​ൻ എ​ച്ച്.​എ​സ്.​എ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. ഒ​ഴ​യി​ൽ ഭാ​ഗം മു​ത​ല​ക്ക​ല്ല് പ​രി​സ​ര​ത്ത് പു​ഴ​യി​ൽ കൂ​ട്ടു​കാ​രോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു സ​ജ്ജാ​ദ്.

കു​ളി​ച്ചു കൊ​ണ്ടി​രി​ക്കേ കൂ​ട്ടു​കാ​ര​നോ​ടൊ​പ്പം മ​റു​ക​ര​യി​ലേ​ക്ക് നീ​ന്തി​യ സ​ജ്ജാ​ദ് കൂ​ടു​ത​ൽ വെ​ള്ള​മു​ള്ള ഭാ​ഗ​ത്തെ പു​ഴ​യി​ലെ കു​ഴി​യി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​ടു​ത്തു​ത​ന്നെ​യു​ള്ള ചെ​മ്മീ​ൻ പാ​ട​ത്തി​ലെ തൊ​ഴി​ലാ​ളി ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. വി​വ​ര​മ​റി​ഞ്ഞ് നാ​ട്ടു​കാ​ർ തോ​ണി​യി​ലെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ത​ല​ശ്ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മൃ​ത​ദേ​ഹം ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി ​മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സി​ദ്ദീ​ഖി​െൻറ​യും ത​സ്​​ലി​മ​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ: സി​നാ​ൻ.

Tags:    
News Summary - student drowned to death at chakkarakkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.