മടക്കര: പെയിൻറിങ് ജോലി ചെയ്യുന്നതിനിടയിൽ തെന്നി വീണ് പരിക്കേറ്റ മടക്കര സ്വദേശി സി. ഷബിൻ (30) മരിച്ചു. ഷബിനൊപ്പം തെന്നി വീണ മറ്റൊരു പെയിൻറിങ് തൊഴിലാളി വിനീഷിനെ (40) പരിക്കുകളോടെ ചെറുകുന്ന് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ ഇരിണാവ് മടക്കര ജുമുഅത്ത് പള്ളിക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഇരുനില വീടിെൻറ പെയിൻറിങ് ജോലി ചെയ്യുന്നതിനിടെയാണ് അപകടം.
പരിക്കേറ്റ ഷബിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടാഴ്ചക്കുശേഷം ഷബിെൻറ വിവാഹം നടക്കാനിരിക്കെയാണ് ദാരുണാന്ത്യമുണ്ടായത്. മികച്ച ഫുട്ബാൾ കളിക്കാരൻ കൂടിയായ ഷബിൻ മടക്കര സ്പോർട്സ് ക്ലബിെൻറ ഗോളിയായിരുന്നു.
മടക്കര ശാദുലി പള്ളിക്ക് സമീപത്തെ അബ്ദുൽ സലാമിെൻറയും സി. ജമീലയുടെയും മകനാണ് ഷബിൻ. സഹോദരങ്ങൾ: സജില, ഷഹനാസ്, ഷാനിബ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.