തലശ്ശേരി: യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗോപാലപേട്ട പാലോളിവളപ്പിലെ തോട്ടത്തിൽ പുതിയപുരയില്‍ ഹാഷിം ഫര്ബൂലാണ് (28) മരിച്ചത്.
ചൊവ്വാഴ്ച രാവിലെ മെയിന്‍ റോഡിലെ പഴയ ബോംബെ ഹോട്ടലിന് പിറകുവശത്തെ കെട്ടിടത്തിന് സമീപമാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലശ്ശേരി മൊത്ത മത്സ്യമാർക്കറ്റിലെ ചുമട്ട് തൊഴിലാളിയാണ്. മൃതദേഹത്തിന് സമീപം മയക്കുമരുന്ന് കുത്തിവെക്കാനായി ഉപയോഗിക്കുന്ന സിറിഞ്ചും കണ്ടെത്തിയിരുന്നു.
യുവാവിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മയക്കുമരുന്ന് മാഫിയകളുമായി യുവാവിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
അബ്ദുൽ ലത്തീഫ്-ഫരീദ ദമ്പതികളുടെ മകനാണ് മരിച്ച ഹാഷിം ഫര്‍ബൂൽ. അവിവാഹിതനാണ്.
സഹോദരങ്ങൾ: ഫുവാദ്, ഫൈറൂസ. തലശ്ശേരി ജനറല്‍ ആശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം രാത്രി ഒമ്പതിന് മട്ടാമ്പ്രം പള്ളി ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.