ചോളച്ചാക്കുകൾ അട്ടിതെറ്റി വീണ് ഏഴ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

മംഗളൂരു: വിജയപുരം അലിയാബാദ് വ്യവസായ മേഖലയിലെ രാജഗുരുരു ഭക്ഷ്യോല്പന്ന ഫാക്ടറിയിൽ അട്ടിയിട്ട  ചോളച്ചാക്കുകൾ മറിഞ്ഞുവീണുണ്ടായ അപകടത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ബിഹാറിൽ നിന്നുള്ള തൊഴിലാളികളായ കൃഷ്ണകുമാർ (20), ദലാൻ മുഖിയ(40), രാജേഷ് മുഖിയ(25), രംബ്രീസ് മുഖിയ(29), ശംഭു മുഖിയ(26), ലുഖോ ജാദവ്(45), രാമ ബലക്(52) എന്നിവരാണ് മരിച്ചത്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് ഉടമ രാജകിഷോർ ജയിൻ അറിയിച്ചു. പരിക്കേറ്റവർക്ക് രണ്ടു ലക്ഷം വീതവും നൽകും. സർക്കാർ സഹായവും ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

രക്ഷാപ്രവർത്തനം നടത്തി എട്ട് തൊഴിലാളികളെ പുറത്തെടുത്തെങ്കിലും ഒരാളൊഴികെ മരിച്ചിരുന്നു. ചാക്ക് കൂമ്പാരങ്ങൾക്കിടയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിയിട്ടുണ്ടാവാം എന്ന ആശങ്കയിലാണ് ഉടമയും നാട്ടുകാരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.