കൊല്ലം: മരുത്തടി കന്നിമേൽചേരിയിൽ വീടുമാറി നാലംഗ സംഘത്തിെൻറ ആക്രമണത്തിൽ പിതാവിനും മകനും പരിക്കേറ്റു. കന്നിമേൽചേരി ജോൺ ബ്രിട്ടോ നഗർ വാരിക്കേഴത്ത് വടക്കതിൽ വീട്ടിൽ ഫ്രാൻസിസ് (69), മകൻ സജോ (38) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം.
മൂന്നുപേർ വീട്ടിൽ അതിക്രമിച്ചുകയറി ജനാലച്ചില്ല്, സൈക്കിൾ, കസേര എന്നിവ തകർത്ത ശേഷം മുറ്റത്തിരുന്ന സ്കൂട്ടറും നശിപ്പിച്ചതായി ഫ്രാൻസിസിെൻറ ഭാര്യ മേഴ്സി പറഞ്ഞു. സംഘത്തിൽ നാലുപേരിൽ ഒരാൾ പുറത്ത് കാവൽനിന്നു. ശക്തികുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വീടിന് തൊട്ടടുത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മൂന്നുപേർ ഓടിപ്പോവുന്നതും ബൈക്കിൽ കയറി രക്ഷപ്പെടുന്നതും കണ്ടെത്തി.
ശത്രുക്കളൊന്നുമില്ലാത്തതിനാൽ എന്തിനാണ് വീടിനുനേെര ആക്രമണം ഉണ്ടായതെന്നറിയാതെ വിഷമിക്കുകയാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.