റിയാദ്: മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം തേജസ്സിൽ അനിൽ നടരാജനാണ് (57) റിയാദിൽനിന്നും 500 കിലോമീറ്റർ അകലെ റഫായ ജംഷിയിലെ ജോലിസ്ഥാലത്ത് ഹൃദയാഘാതം മൂലം മരിച്ചത്.
ജോലിക്കിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ റഫായ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാദിൽ ഇലക്ട്രിക്കൽ പ്ലംബിങ് ജോലികൾ ചെയ്യുകകയായിരുന്ന അനിലിന് കഴിഞ്ഞ 10 ദിവസമായി സ്പോൺസറുടെ റഫായയിലുള്ള വീട്ടിലായിരുന്നു ജോലി.
റഫായ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മുതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ പ്രാഥമിക നടപടികൾ കേളി ദവാദ്മി യൂനിറ്റ് ഭാരവാഹികൾ ചെയ്തു. തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്ര ജീവകാരുണ്യകമ്മറ്റിയുടെ നേതൃത്വത്തിൽ മുസാഹ്മിയ ഏരിയ ജീവകാരുണ്യ പ്രവർത്തകരും റഫായ ജംഷിയിലെ സാമൂഹിക പ്രവർത്തകൻ സലീം കൂട്ടായിയും രംഗത്തുണ്ട്.
പരേതരായ നടരാജേൻറയും സതീദേവിയുടേയും മകനാണ് അനിൽ. ഭാര്യ: അനിത, ഏകമകൾ: അശ്വതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.