അഞ്ചൽ: തെരുവുനായ് ഓടിച്ചതിനെതുടർന്ന് നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് യാത്രികർക്ക് പരിക്കേറ്റു. അഗസ്ത്യക്കോട് അനീഷ് ഭവനിൽ അനിൽകുമാർ (42), ഉദയഭവനിൽ സുജിത്ത് (22) എന്നിവർക്കാണ് പരിക്കേറ്റത്.
അനിൽകുമാറിന്റെ തോളെല്ല് പൊട്ടിയനിലയിലും സുജിത്തിനെ കൈകാലുകൾ മുറിവേറ്റനിലയിലും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ഏഴരയോടെ അഞ്ചൽ സെൻറ് ജോർജ് സ്കൂളിന് സമീപമാണ് സംഭവം.
അനിൽകുമാറും സുജിത്തും സഞ്ചരിച്ച സ്കൂട്ടറിന് പിന്നാലെ ഓടിയെത്തിയ തെരുവുനായ്ക്കളിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് സ്കൂട്ടർ മറിഞ്ഞത്. വിവരമറിഞ്ഞ് നാട്ടുകാർ സംഭവസ്ഥലത്ത് കൂടിയ സമയത്ത് പരിസരത്തെ വീട്ടിൽനിന്ന് തെരുവുനായ്ക്കൾ വളർത്തുകോഴിയെ കടിച്ചുകൊണ്ടുപോയി. ഏറെ നാളായി ഈ പ്രദേശത്ത് തെരുവുനായ്ക്കളുടെ ആക്രമണമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.