കെ.പി.എസ്.ജെ ചെയര്‍മാന്‍ ഫസിലുദ്ദീന്‍ ചടയമംഗലം നിര്യാതനായി

ജിദ്ദ: കൊല്ലം പ്രവാസി സംഗമം ജിദ്ദ (കെ.പി.എസ്.ജെ) ചെയര്‍മാന്‍ ഫസിലുദ്ദീന്‍ ചടയമംഗലം (59) നാട്ടില്‍ നിര്യാതനായി. അല്‍ഇസായി കമ്പനി ജീവനക്കാരനായിരുന്ന ഫസിലുദ്ദീന്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ നാട്ടിലായിരുന്നു.

ഹൃദ്രോഗത്തിന് ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. ഖബറടക്കം ചടയമംഗലം ജമാഅത്ത് പള്ളി മഖ്ബറയിൽ നടന്നു.

ജീവകാരുണ്യരംഗത്തും ശ്രദ്ധേയനായിരുന്ന ഇദ്ദേഹം രണ്ടു വര്‍ഷമായി സംഘടനയുടെ ചെയര്‍മാനായിരുന്നു. നേരത്തെ മറ്റു സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു. മാതാവ് ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്നാണ് ഒക്ടോബറില്‍ അദ്ദേഹം നാട്ടിലേക്ക് പോയത്. എത്തിച്ചേര്‍ന്ന് മണിക്കൂറുകള്‍ക്കകം ഉമ്മ മരണപ്പെടുകയും ചെയ്തു. ഫെബ്രുവരി 11 നായിരുന്നു മൂത്ത മകന്‍റെ വിവാഹം.

ഭാര്യ: ഷഹീറ ബീവി. മക്കള്‍: ആരിഫ്, അഞ്ജുമ റാണി, അംജദ്. മരുമക്കള്‍: അഫ്ന, ഡോ. അഹമ്മദ് ബിനാഷ്.

Tags:    
News Summary - faziludheen passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.