നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് ഒരാൾ മരിച്ചു

അഞ്ചൽ: നിയന്ത്രണംവിട്ട ബൈക്ക്  മതിലിലിടിച്ച് യുവാവ് മരിച്ചു.  അഞ്ചൽ രോഹിണിയിൽ  രോഹിത് (27) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗോകുലിനെ ഗുരുതര പരിക്കുകളോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ അഞ്ചൽ - കുളത്തൂപ്പുഴ പാതയിൽ ആലഞ്ചേരിക്ക് സമീപമാണ് സംഭവം.

ആലഞ്ചേരിയിൽ നിന്നും അഞ്ചലിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രികരാണ്  അപകടത്തിൽ പെട്ടത്. അഞ്ചൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പരിപള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌ മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. 

Tags:    
News Summary - One died in bike accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.