മരിച്ച രാഹുൽ, മൃതദേഹം കരക്കടിഞ്ഞപ്പോൾ

അഞ്ച്​ ദിവസം മുമ്പ്​ കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കടൽഭിത്തിക്കിടയിൽ

ഓച്ചിറ (കൊല്ലം): ആലപ്പാട് അഴീക്കൽ ഹാർബറിൽനിന്നും മത്സ്യബന്ധനത്തിന് പോയ വള്ളത്തിൽനിന്ന് വീണ് കാണാതായ അഴീക്കൽ നികത്തിൽ (തെക്കടുത്ത്) രാഹുൽ എന്ന കണ്ണന്‍റെ (32) മൃതദേഹം കണ്ടെത്തി. തൃക്കുന്നപ്പുഴ പതിയാങ്കരയിൽ കടൽഭിത്തിയിലെ കരിങ്കല്ലിനിടയിൽ അടിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്.

ദേവീപ്രസാദം എന്ന ഇൻബോർഡ് വള്ളത്തിലെ മത്സ്യത്തൊഴിലാളിയായിരുന്നു. അഞ്ച്​ ദിവസം മുമ്പാണ് വള്ളത്തിൽനിന്ന് വീണ് രാഹുലിനെ കാണാതായത്. അ​ഴീ​ക്ക​ൽ ഹാ​ർ​ബ​റി​ൽ​നി​ന്ന് 13 നോ​ട്ടി​ക്ക​ൽ അ​ക​ലെ വ​ല​കോ​രി​ നി​ൽ​െ​ക്ക​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

തിങ്കളാഴ്ച രാവിലെ എ​ട്ടോടെയാണ്​ മൃതദേഹം പരിസരവാസികൾ കാണുന്നത്​. മാ​താ​വും ഭാ​ര്യ​യും ര​ണ്ട്​ കു​രു​ന്നു​ക​ളു​മ​ട​ങ്ങി​യ കു​ടും​ബ​ത്തി​െൻറ അ​ത്താ​ണി​യാ​യി​രു​ന്നു രാ​ഹു​ൽ.



Tags:    
News Summary - The body of a fisherman who went missing five days ago has been found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.