പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു

ശാസ്താംകോട്ട (കൊല്ലം): പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. മുതുപിലാക്കാട് പടിഞ്ഞാറ് വിജയ ഭവനത്തിൽ വിജയമ്മ (58) ആണ് മരിച്ചത്. മുതുവിലക്കാട് കിഴക്ക് സെന്റ് മേരീസ് കാഷ്യു ഫാക്ടറിയിലെ തൊഴിലാളിയായ വിജയമ്മ രണ്ടാഴ്ച മുമ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വഴിയരികിൽ കിടന്ന പൂച്ചയുടെ വാലിൽ അറിയാതെ ചവിട്ടുകയും പൂച്ച വിജയമ്മയുടെ കാലിൽ മാന്തുകയും ചെയ്തതായി കൂടെ ജോലിചെയ്ത തൊഴിലാളികൾ പറഞ്ഞു.

തിങ്കളാഴ്ചയോടെ പനി അനുഭവപ്പെട്ട വിജയമ്മ പ്രാഥമിക ചികിത്സ തേടിയിരുന്നു. ബുധനാഴ്ചയോടെ പനി ശക്തമാവുകയും വെള്ളത്തോട് ഭീതി കാണിക്കുകയും ചെയ്തതോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടറുടെ നിർദേശപ്രകാരം കൊല്ലം ജില്ല ഹോസ്പിറ്റലിലേക്ക് മാറ്റി.

ജില്ല ഹോസ്പിറ്റലിൽ പേവിഷബാധ സ്ഥിരീകരിച്ചതോടെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ മൂന്നരയോടെയാണ് മരണം. ഭർത്താവ്: രാജൻ. മകൻ: അജയകുമാർ. 

Tags:    
News Summary - The housewife died of rabies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.