പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന്​ ഷോക്കേറ്റ്​ രണ്ട്​ വിദ്യാർഥികൾ മരിച്ചു

ഓയൂർ: നെടുമൺ കാവ് കൽഞ്ചിറ ആറ്റിൽ കുളിക്കാനിറങ്ങവെ രണ്ട് എജിനീയറിങ് വിദ്യാർത്ഥികൾ  വൈദ്യുതാഘാതമേറ്റ്​ മരിച്ചു. പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന്​ ഷോക്കേറ്റാണ്​ അപകടമുണ്ടായത്​.

കൊല്ലം കരിക്കാേട് ടി.കെ.എം എൻജീനീയറിങ് കാേളജ് വിദ്യാർത്ഥികളായ കണ്ണൂർ സ്വദേശിയായ റിയാസ് (21), കാസർകാേട് കാഞ്ഞങ്ങാേട് അർജ്ജുൻ (21) എന്നിവരാണ്​ മരണപ്പെട്ടത്​. ശനിയാഴ്ച വെെകിട്ട് 4.30 ഓടെ നെടുമൺകാവ് ജങ്ഷനിൽ നിന്ന് ഓട്ടോയിൽ അഞ്ച്​ വിദ്യാർത്ഥികൾ  കൽച്ചറ പള്ളിക്ക് സമീപത്തെ ആറിൽ എത്തുകയായിരുന്നു.  ഇവിടെ വെെദ്യുതി ലെെൻ പാെട്ടി കിടക്കുന്നത് വിദ്യാർഥികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. തുടർന്ന്​ ഇതിലൊരാൾ വെെദ്യുതി ലെെനിൽ കയറി പിടിച്ചു.

ഇത് കണ്ട സുഹൃത്തുക്കളിൽ ഒരാൾ ഷാേക്കേറ്റ വിദ്യാർത്ഥിയെ രക്ഷിക്കുന്നതിനായി സമീപത്തെ മരത്തിന്റെ കമ്പ് ഒടിച്ച് അടിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒടുവിൽ ഈ വിദ്യാർത്ഥി പ്രിയ സുഹൃത്തിനെ കയറി പിടിക്കുകയായിരുന്നു. ബാക്കി മൂന്ന് പേർ നിലവിളിച്ച് ആളെ കൂട്ടിയെങ്കിലും ഷാേക്കേറ്റവർ മരണപ്പെടുകയായിരുന്നു.

Tags:    
News Summary - Two students were shocked to death by a ruptured power line

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.